Closing loopholes, Bengaluru drug case extends to Malayalam film industry

0 Просмотры
Издатель
ബെംഗളൂരു ലഹരിമരുന്ന് കേസിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു.എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എന്‍സിബി ഇപ്പോള്‍ അന്വേഷിക്കുന്നത്. ശനിയാഴ്ച എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ അമിത് ഗവാട്ടെ വിവരങ്ങള്‍ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എന്‍സിബി വിവരങ്ങള്‍ തേടിയത് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. സാധാരണഗതിയില്‍ ഇ.ഡി.നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസൃതമായിട്ടാണ് എന്‍സിബി അന്വേഷണം നടത്താറുള്ളത്.എന്‍സിബി സോണല്‍ ഡയറക്ടര്‍ക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി.ഓഫീസിലെത്തിയിരുന്നു. ബിനീഷ് കോടിയേരിയെ നാളെ എന്‍സിബി കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലഹരിമരുന്നുകേസിനുപിന്നിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും. എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ അമിത് ഗവാഡയുടെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ ശാന്തിനഗറിലെ ഇ.ഡി. ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇ.ഡി.യുടെ ചോദ്യം ചെയ്യലിനിടെയാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ എത്തിയത്. ബിനീഷും മുഹമ്മദ് അനൂപും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച മുഴുവന്‍ രേഖകളും ശേഖരിച്ചു. ഇതുവരെ നടന്ന ചോദ്യം ചെയ്യലിന്റെ വിശദീകരണവും തേടി. ഇ.ഡി. കസ്റ്റഡി കാലാവധി കഴിയുന്ന തിങ്കളാഴ്ച ബിനീഷിനെ എന്‍.സി.ബി. കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്. ഹോട്ടല്‍ബിസിനസിനുള്ള സാമ്പത്തികസഹായം നല്‍കിയത് ബിനീഷ് കോടിയേരിയാണെന്ന മുഹമ്മദ് അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവരശേഖരണം. ബിനീഷ് നല്‍കിയ സാമ്പത്തികസഹായം ലഹരിമരുന്ന് ഇടപാടിനായി ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. എന്‍.സി.ബി. രജിസ്റ്റര്‍ചെയ്ത ലഹരിമരുന്നുകേസില്‍ എറണാകുളം സ്വദേശി മുഹമ്മദ് അനൂപ് രണ്ടാംപ്രതിയാണ്. സീരിയല്‍ നടി അനിഘ ഒന്നാംപ്രതിയും തിരുവില്വാമലയിലെ റിജേഷ് രവീന്ദ്രന്‍ മൂന്നാം പ്രതിയുമാണ്.രണ്ടാം ദിവസം ബിനീഷ് കോടിയേരിയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു. രാവിലെ ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടരയ്ക്കാണ് അവസാനിച്ചത്. ഭക്ഷണത്തിനുശേഷം സുരക്ഷ കണക്കിലെടുത്ത് വില്‍സന്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച 12 മണിക്കൂറാണ് ബിനീഷിനെ ചോദ്യംചെയ്തത്.
Категория
Кино
Комментариев нет.