കൊച്ചിയിലെ ഷോപ്പിങ് മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. 25 വയസില്‍ താഴെയുള്ള രണ്ട് യുവാക്കളാണ് നടിയെ അപമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവര്‍ ഇതര ജില്ലക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം. ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിലൂടെ യുവാക്കളെ തിരിച്ചറിയാമെന്നാണ് പൊലീസിന്റെ നിഗമനം. തന്നെ അപമാനിച്ചവര്‍ ഇവര്‍ തന്നെയാണെന്ന് നടി തിരിച്ചറിഞ്ഞിട്ടുണ്ട്.
#Kochi #News #Keralam
#Kochi #News #Keralam
- Категория
- Медиа новости

Комментариев нет.