Many questions that should never be asked were queried, actress tells court

0 Просмотры
Издатель
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. ശക്തമായ ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. വിചാരണ കോടതി പലവട്ടം ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നും മാനസികപീഡനം ഉണ്ടായതായും നടി കോടതിയില്‍ വ്യക്തമാക്കി. പല വട്ടം കോടതിയില്‍ കരഞ്ഞ സാഹചര്യങ്ങളുണ്ടായി. ചോദിക്കാന്‍ പാടില്ലാത്ത പല ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അത് കോടതി തടഞ്ഞില്ല. ഈ സമയത്തെല്ലാം അനേകം അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നു. അവരുടെ മുന്‍പില്‍ വെച്ച് ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണ്ടി വന്നത്. ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത സാഹചര്യം ഉണ്ടായപ്പോഴാണ് ഈ ഹര്‍ജി നല്‍കിയതെന്നും നടി കോടതിയില്‍ വ്യക്തമാക്കി.



തന്റെ സ്വഭാവ ശുദ്ധിയെപ്പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ കോടതിയില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപഹര്‍ജികളും വിചാരണക്കോടതി പരിഗണിച്ചെന്നും നടി കോടതിയില്‍ വ്യക്തമാക്കി. വിചാരണക്കോടതി മാറ്റണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി വിധി പറയാനായി മാറ്റി, അതുവരെ വിചാരണക്കോടതിയിലുള്ള കേസിന്റെ വിസ്താരത്തിനുളള സ്റ്റേ തുടരും. ;അടുത്ത വെളളിയാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്.


പല വട്ടം വിചാരണ തടയാന്‍ എതിര്‍ കക്ഷികള്‍ കോടതിയെ സമീപിച്ചു. 80 സാക്ഷികളെ വിസ്തരിച്ചു. ദിലീപിന് വേണ്ടി 19 അഭിഭാഷകര്‍ ഹാജരായി. പല വട്ടംകാര്യങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും നടി കോടതിയെ അറിയിച്ചു. ഇരയെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ പ്രതി ഭാഗത്ത് നിന്ന് ഉണ്ടായപ്പോള്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാറുംഹൈക്കോടതിയില്‍ വ്യക്തമാക്കി. പല വട്ടവും വൈകിട്ട് 6 ന് ശേഷവും ക്രോസ്സ് എക്സാമിനേഷന്‍ തുടര്‍ന്നു. ഇരയ്ക്ക് ആവശ്യമുള്ള ഇടവേളകള്‍ നല്‍കി വേണം വിചാരണ എന്നുള്ള സുപ്രീംകോടതി വിധി ന്യായങ്ങള്‍ക്ക് എതിരാണ് ഇതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.




വിചാരണ കോടതി തെറ്റായ ഉത്തരവുകള്‍ ഇറക്കിയെങ്കില്‍ അക്കാര്യം എന്തുകൊണ്ട് ഹൈക്കോടതിയില്‍ ഉന്നയിച്ചില്ലെന്ന് നടിയോട് കോടതി ചോദിച്ചു. എല്ലാത്തിനും ഒബ്‌ജെക്ഷന്‍ഫയല്‍ ചെയ്യേണ്ട എന്ന് അന്ന് തോന്നിയതിനാലാണെന്നും പക്ഷേ അത് തെറ്റായി എന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ മറുപടി നല്‍കി.
Категория
Медиа новости
Комментариев нет.